ചേരുവകള്‍ 1.ചിക്കു (സപ്പോട്ട) - 2 എണ്ണം നന്നായി പഴുത്തത് 2.ചെറുപഴം - 1 എണ്ണം 3.പാല്‍ - 2 ഗ്ലാസ് 4.തേന്‍ - 1 ടേബിള്സ്പൂ്ണ്‍ 5.വാനില എസ്സെന്സ് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.വാനില എസ്സെന്സിലനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്ത്താ ലും നന്നായിരിക്കും.
Comments
Post a Comment