Skip to main content

Posts

Featured Posts

നാരങ്ങ ഉപ്പിലിട്ടത്

ചിലപ്പോള്‍ എത്ര കൂട്ടാനുകള്‍ ഉണ്ടെന്കിലും ഒന്നിനും ഒരു സ്വാദ് തോന്നില്ല അങ്ങനെയുള്ളപ്പോള്‍ നല്ലതാണിത് ,ഒരു കഷ്ണം കഴിച്ചാല്‍ ആഹാ എന്താ സ്വാദ് ? കുറച്ചു നാരങ്ങ നുറുക്കിയതും,പച്ചമുളക് രണ്ടായി പിളര്‍ന്നത് ,കാന്താരി മുളക് ,ഇവ ഉപ്പ് ചേര്‍ത്ത് രണ്ടു ദിവസം വെച്ചു തിളപ്പിച്ചാറിയ വെള്ളത്തില്‍,കുറച്ചു വിനാഗിരിയും ചേര്‍ത്ത് ,നാരങ്ങ കഷ്ണങ്ങള്‍ ചേര്‍ത്ത് ഗ്ലാസ്സ് ബോട്ടിലാക്കി വെച്ചു ,ഒരു മാസം ആയതാണിത് ഇപ്പോള്‍ നല്ല പാകമായി ...ആവി കയറ്റിയ ശേഷം നാരങ്ങ നുറുക്കിയിട്ടാലും നല്ലതാണ്..
Recent posts

Thattukada Beef Curry

ശീ ...............ശൂൂൂ.. ടപ് ....കിശ് ......ചുട്ടുപഴുത്തു പരന്നു കിടക്കുന്ന ദോശ ക്കല്ലിലേക്ക് ദോശയും, ഓംലെറ്റും, ബുൾ സൈയും ......അതിനു മുകളിൽ കുരുമുളകുപൊടിയും ഉപ്പും എണ്ണയും, പച്ചമുളകും,ഉള്ളിയും ഒക്കെ പറന്നിറങ്ങുന്ന നയന മനോഹര കാഴ്ചകൾക്കൊടുവിൽ പൊടി പറത്തിപ്പോകുന്ന വാഹനങ്ങളുടെ അകമ്പടിയിൽ നിയോണ്‍ ബൾബിന്റെയും പെട്രോ മാക്സിന്റെയും വെളിച്ചത്തിൽ സൊറ പറഞ്ഞു തട്ടുകടയിലിരുന്നു കഴിയ്ക്കുന്ന സുഖം ..നമ്മള ്‍ ഇനി എത്ര ഫൈവ്സ്റ്റാര്‍ സ്റ്റാറ്റസ് പറഞ്ഞാലും കിട്ടില്ല ....".പൊന്നേ അതിന്‍റെ രുചി അപാരം തന്നെയാണേ "......................... ....................... തട്ടുകട ബീഫ് കറി ,കള്ള് ഷാപ്പ് ബീഫ് കറി ഇതൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ ടൈറ്റാനിക് ഓടാൻ ഉള്ള വെള്ളം ഉണ്ടാവും ........... "ബീഫ്" എപ്പോഴും കഴിക്കുന്നത്‌ ആരോഗ്യത്തിന് അത്ര നല്ലതല്ല എങ്കിലും വല്ലപോഴും ഒക്കെ കഴിയ്ക്കാം.അപ്പോള്‍ ഇന്ന് തട്ടുകട ബീഫ് കറിയുടെ റെസിപി ആയിക്കോട്ടെന്നു വെച്ചു...... ഇത് എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് അറിയാമോ, റെസിപി വളരെ ചെറുതാണ്, അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളും കൂടി ചേര്‍ത്തിട്ടുണ്ട്..അതുകൊണ് ട്...

Nadan Beef Fry (നാടന്‍ ബീഫ് ഫ്രൈ)

ആവശ്യമായവ: ബീഫ് - 1 കിലോ സവാള ഇടത്തരം - രണ്ട് കുഞ്ഞുള്ളി – ½ കപ്പ്‌ ഇഞ്ചി - ഒരു വലിയ കഷണം വെളുത്തുള്ളി – 8-10 അല്ലി പച്ചമുളക് - 3 എണ്ണം മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി - 2ടേബിള്‍ സ്പൂണ്‍ കുരുമുളക്പൊടി - ½ - 1 tsp ഗരം മസാല - 1ടേബിള്‍ സ്പൂണ്‍ (ഗരം മസാല തയ്യാറാക്കുന്ന വിധം ; കറുകപ്പട്ട - ഒരു ചെറിയ കഷണം ഗ്രാമ്പൂ - അഞ്ചു എണ്ണം ഏലയ്ക്ക - 5എണ്ണം ജാതിപത്രി - ഒരു ചെറിയ കഷണം പെരുംജീരകം - ഒന്നര ടേബിള്‍ സ്പൂണ്‍ കുരുമുളക് - അര ടേബിള്‍ സ്പൂണ്‍ തക്കോലം - ഒന്ന് മല്ലി - രണ്ടര ടേബിള്‍ സ്പൂണ്‍.ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.) മാര്‍ക്കറ്റില്‍ കിട്ടുന്ന ഗരം മസാലയും ചേര്‍ക്കാം .പക്ഷെ നമ്മള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ ഹോ ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. മഞ്ഞള്പ്പൊടി – ½ടീസ്പൂണ്‍ തേങ്ങാക്കൊത്ത് - 1/2 കപ്പ്‌ കറിവേപ്പില - 2 തണ്ട് ഉപ്പ്,കടുക്,എണ്ണ -ആവശ്യത്തിന് ചെയ്യേണ്ട വിധം : ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്‍പം മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് ഒരു കണ്ണാപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിന...

Beef Cutlet

ബീഫ് കട്ട്‌ലറ്റ് ....... സ്വാദിഷ്ടമായ കട്ട്‌ ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കു.അതിനു കുറെ കാര്യങ്ങള്‍ അറിയണം .ബീഫ് കൂടുതലും , ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞും പോയാല്‍ രുചി കിട്ടില്ല.ആവശ്യത്തിനു ഉരുളക്കിഴങ്ങ് ചേര്ക്കണം.ഉരുളക്കിഴങ്ങ് ഒരളവില്‍ കൂടി പോയാല്‍ ഉരുട്ടുവാന്‍ പ്രയാസമാണ് താനും.ഉപ്പ് പാകത്തിന് ആയിരിക്കണം. സവാള ,ഇഞ്ചി, പച്ചമുളക് എന്നിവ ചോപ്പെര്‍ ഉപയോഗിച്ച് അരിയുന്നതാകും കട്ട്‌ ലറ്റിന് നല്ല ത്. കട്ട്‌ ലറ്റിന്റെ അകം നന്നായി വേവണം, തീയ് കൂട്ടി ഇടരുത് . രുചിയില്‍ ആണ് കാര്യം എങ്കിലും കട്ട്‌ ലറ്റിന്റെ ആകൃതി ,നിറം ഇവ കൂടി നന്നായി വരണം.ഇന്ന് ആകൃതി ശെരിയാക്കാന്‍ ലവ് ,ഓവല്‍ , സ്റ്റാര്‍ തുടങ്ങിയ ആകൃതിയിലുള്ള ഫ്രെയിം വാങ്ങാന്‍ കിട്ടും.അല്ലെങ്കില്‍ ടേബിള്‍ സ്പൂണിനേക്കാള്‍ അല്പം കൂടി വലിയ സ്പൂണ്‍ ഉപയോഗിച്ചാല്‍ ഓവല്‍ ആകൃതി കിട്ടും.,വട്ടത്തിലും ഉണ്ടാക്കാം.അല്പം ക്ഷമയോടെ ചെയ്‌താല്‍ നല്ല ഒരു ആകൃതി കിട്ടും, കഴിവതും ബ്രെഡ്‌ പൊടി രണ്ടു കയ്യിലും ആക്കാതെ വൃത്തിയായി ചെയ്യുക, പൊടിയൊന്നും എണ്ണയില്‍ വീഴാതെ നോക്കണം.അല്ലെങ്കില്‍ കട്ട്‌ ലറ്റില്‍ പറ്റി പിടിച്ചു അവിടെയും ഇവിടെയും കരിഞ്ഞ പോലെ കാണും......

Mutton Curry

നാടന്‍ മട്ടന്‍ കറി മട്ടന്‍ എല്ലാവര്‍ക്കും കഴിയ്ക്കുവാന്‍ ഇഷ്ടമാണെങ്കിലും അതിന്‍റെ ഉളുമ്പ് മണം ഓര്‍ത്താണ് മടിയ്ക്കുന്നത്. ഞാന്‍ ഒരു ടിപ് പറഞ്ഞു തരാം.മട്ടന്‍റെ ഉളുമ്പ് മണം മാറ്റുവാന്‍ രണ്ടു കഷണം കുടംപുളി ഇട്ടു കഴുകിയാല്‍ മതി. ആവശ്യമുള്ളവ : മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം കുഞ്ഞുള്ളി - 10 ( അരിഞ്ഞത്) ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു വലിയ കഷണം വെളുത്തുള്ളി - പത്തു അല്ലി പച്ച മുളക് (രണ്ടായി കീറിയത്) - 2-3 എണ്ണം മുളകുപൊടി -1 ടേബിൾ സ്പൂണ്‍ മല്ലിപ്പൊടി -- 2 ടേബിൾ സ്പൂണ്‍ കുരുമുളക് പൊടി – ½ ടീസ്പൂണ്‍ മഞ്ഞപ്പൊടി - ½ ടീസ്പൂണ്‍ ഗരംമസാലപ്പൊടി : 1 ടേബിള്‍സ്പൂണ്‍( കറുവപ്പട്ട 2 ചെറിയ കഷണം , ഗ്രാമ്പു 4 ,പെരുംജീരകം ഒരു നുള്ള് , ഏലയ്ക്ക 4 ,വയണയില 1, ഇവ ചൂടാക്കി പൊടിചെടുത്തത്.....) കറിവേപ്പില - 2 കതിര്‍ മല്ലിയില - കുറച്ച് കടുക് , എണ്ണ ,ഉപ്പ് - പാകത്തിന് തയ്യാറാക്കുന്ന വിധം: മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പുരട്ടി ഒരുകണ്ണാപ്പയില്‍( colander)വെള്ളം വാലാന്‍ വെയ്ക്കുക. മട്ടന്‍ പ്രഷര്‍ കുക്കറില്‍ വേവിയ്ക്കു...

Beef Dry Fry

സ്പെഷ്യല്‍ ബീഫ് ഡ്രൈ ഫ്രൈ .......................... .......................... ... ഇത് ഒരു സ്പെഷ്യല്‍ ബീഫ് ഫ്രൈ ആണ്. ഇവിടെ രണ്ടു പ്രാവശ്യം ബീഫ്ഫ്രൈ ആക്കുന്നുണ്ട്‌. കുക്കറില്‍ വെയ്ക്കാതെ അടുപ്പില്‍ ചെറിയ തീയില്‍ കിടന്നു വേകുമ്പോള്‍ ഇതിന്റെയൊരു സ്വാദ് ..ഉണ്ടാക്കി കഴിച്ചു നോക്കു.... എണ്ണയുടെ ഉപയോഗം ഇതില്‍ അല്പം കൂടുതല്‍ ആയതിനാലും ബീഫ് ആയതു കൊണ്ടും രക്ത സമ്മര്‍ദ്ദം കൂടുതല്‍ ഉള്ളവരും cholesterol ഉള്ളവരു ം ഇങ്ങോട്ട് നോക്കണ്ട. ഉണ്ടാക്കുന്ന വിധം – അരിഞ്ഞു കഴുകി വാരിയ ബീഫ് അല്പം മഞ്ഞപ്പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും രണ്ടു ടേബിള്‍ സ്പൂണ്‍ മല്ലിപൊടിയും ഒരു നുള്ള് ഉപ്പും കായത്തിന്റെ ഒരു ചെറിയ കഷണവും ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും അരിഞ്ഞതും കൂടി ഇട്ടു വെള്ളവും ചേര്‍ത്തു അടി കട്ടിയുള്ള ഒരു പാത്രത്തില്‍ വേവിയ്ക്കാന്‍ വെയ്കണം ,അടിയ്ക്ക് പിടിക്കാതിരിക്കാന്‍ ഇടയ്ക്കൊന്നു ഇളക്കി വീണ്ടും അടച്ചു വെയ്ക്കണം.( ഇഞ്ചി മാത്രം ഒന്ന് വഴറ്റിയിടും ) ഇനി ബീഫ് വെന്തതിനു ശേഷം ഒരു ഉരുളിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു തണ്ട് കറി വേപ്പില, ഒരു വയണയില, ഒരു നുള്ള് കടുക് , ഒരു കപ്...

ക്രിസ്മസ് സ്പെഷ്യല്‍ മട്ടന്‍ വരട്ടിയത്

ക്രിസ്മസിന് ഇപ്രാവശ്യം മട്ടന്‍ കൊണ്ട് ഒരു രുചികരമായ വിഭവം തയ്യാറാക്കാന്‍ റെഡി ആയിക്കൊള്ളു... വേണ്ട സാധനങ്ങള്‍ : മട്ടന്‍ - 1 കിലോ സവാള – ഇടത്തരം 2 എണ്ണം ഇഞ്ചി - ഒരു ചെറിയ കഷണം വെളുത്തുള്ളി - 3 അല്ലി ചുവന്നുള്ളി – 10 എണ്ണം പച്ചമുളക് – 3 എണ്ണം തക്കാളി – ഇടത്തരം 2 എണ്ണം കാശ്മീരി മുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി – 1 1/2 ടേബിള്‍ സ്പൂണ്‍ ഗരം മസാലപൊടി – 1 1/2 ടീസ്പൂണ്‍ കുരുമുളക് പൊടി - മുക്കാല്‍ ടീസ്പൂണ്‍ കറിവേപ്പില - രണ്ടു മൂന്നു കതിര്‍ ഉപ്പ് , എണ്ണ , വെള്ളം - ആവശ്യത്തിന് മട്ടന്‍ മാരിനേറ്റ് ചെയ്യുവാന്‍: ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി - ഒരു നുള്ള്, ഉപ്പ്- ആവശ്യത്തിന്.... ഗരം മസാല പൊടിയ്ക്കാത്തത്: ഏലയ്ക്കാ 3-4 കറുകപ്പട്ട -ഒരു ചെറിയ കഷണം ഗ്രാമ്പൂ- 3 തയ്യാറാക്കുന്ന വിധം: ആദ്യം മട്ടന്‍ രണ്ടു കഷണം കുടംപുളി ഇട്ടു നന്നായി കഴുകി ഉളുമ്പ് മണം മാറ്റി ഒരു പാത്രത്തില്‍ വെള്ളം വാര്‍ന്നു പോകാന്‍ വയ്ക്കുക.ഇനി ഇഞ്ചി വെളുത്തുള്ളിളി പേസ്റ്റും ആവശ്യത്തിനു ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇനി ഒരു പാനില്‍ എണ്ണ ചൂടാക്കി പൊടിയ്ക്കാത്ത ഗരം മസാല ഇ...