Skip to main content

Beef Curry

 

ചേരുവകൾ:

ബീഫ് - ഒരു കിലോ
സവാള - 4 എണ്ണം
തക്കാളി അരിഞ്ഞത് - 2 എണ്ണം
പച്ചമുളക് നെടുകെ കീറിയത് - 4 എണ്ണം
കറുവ പട്ട - 2 ചെറിയ കഷ്ണങ്ങൾ
ഗ്രാമ്പു - 5 എണ്ണം
ഏലക്ക - 4 എണ്ണം
തക്കോലം - 1 എണ്ണം
കുരുമുളക് - 15-20 എണ്ണം
പെരുംജീരകം - 1/2 ടേബിൾ സ്പൂണ്‍
ഇഞ്ചി ചതച്ചത്.- ചെറിയ കഷണം
വെളുത്തുള്ളി ചതച്ചത് - 10 അല്ലി
കറിവേപ്പില - രണ്ടു തണ്ട്
കറുവ ഇല (bay leaf ) - ഒരെണ്ണം
മുളക് പൊടി - ഒരു ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി - 1/4 ടീസ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
വിനാഗിരി - 1 ടേബിൾ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്നു
വെള്ളം - ആവശ്യത്തിനു

ചെയ്യേണ്ട വിധം:

ഒരു പാൻ ചൂടാക്കി കറുവ പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, കുരുമുളക്, പെരുംജീരകം എന്നിവ നന്നായിചൂടാക്കി തണുത്തതിനു ശേഷം പൊടിച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു വെളുത്തുള്ളി, സവാള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക, സവാള നിറം മാറി വരുമ്പോൾ അതിലേക്കു ഇഞ്ചി ചേർത്ത് വഴറ്റുക.
ഇനി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് മസാലകളുടെ പച്ച മണം പോകുന്നവരെ വഴറ്റുക. അതിലേക്കു അല്പ്പം വെള്ളം ഒഴിച്ച് 2-3 മിനിട്ട് വേവിക്കുക. ഇതിലേക്ക് തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക
ഇനി ബീഫ് കഷണങ്ങൾ ഇട്ടു, ആവശ്യത്തിനു ഉപ്പു ചേർത്ത് നന്നായി മിക്സ്‌ ചെയ്തു ഒരു പ്രഷർ കുക്കറിലേക്ക്‌ മാറ്റി, ഒരു ടേബിൾ സ്പൂണ്‍ വിനാഗിരിയും ആവശ്യത്തിനു വെള്ളവും ഒഴിച്ച് അടച്ചു വെച്ചു 20 മിനിട്ട് വേവിക്കുക. ഇനി മൂടി തുറന്നു ചാറ് കുറുകുന്നത് വരെ തിളപ്പിക്കുക.
ഇനി ഇതിലേക്ക് പൊടിച്ച മസാല ചേർക്കുക. തീ കുറച്ചു വെച്ച് ചാറ് ആവശ്യാനുസരണം കുറുകുന്നത് വരെ തിളപ്പിക്കുക.



Comments

Popular posts from this blog

ചിക്കൻ സമൂസ .

ആവശ്യം ഉള്ള സാധങ്ങൾ . 1. ചിക്കൻ 5 പീസ്‌ 2. സവാള 2 എണ്ണം 3. പച്ചമുളക് 2 4. മല്ലിയില കുറച്ച 5. വെളുത്തുള്ളി 7 അല്ലി 6. ഇഞ്ചി ചെറിയ കഷ്ണം 7.ഉപ്പ് ആവശ്യത്തിനു 8.മഞ്ഞൾ പൊടി കുറച്ച് 9.കുരുമുളക് പൊടി 10. ഓയിൽ 11. സമൂസ ഷീറ്റ് ഉണ്ടാ ക്കുന്ന വിധം ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മ്മിക്സിയിൽ അടിച്ചു എടുക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് 3 tsp ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക . സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ്‌ അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ

ചിക്കു ഷേക്ക്‌

ചേരുവകള്‍ 1.ചിക്കു (സപ്പോട്ട) - 2 എണ്ണം നന്നായി പഴുത്തത്  2.ചെറുപഴം - 1 എണ്ണം 3.പാല്‍ - 2 ഗ്ലാസ്‌ 4.തേന്‍ - 1 ടേബിള്സ്പൂ്ണ്‍ 5.വാനില എസ്സെന്സ് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.വാനില എസ്സെന്സിലനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്ത്താ ലും നന്നായിരിക്കും.

ചിക്കൻ കറി (വടക്കൻ രീതി)

1.കോഴി 2.സവാള നീളത്തില്‍ അരിഞ്ഞത്-ഒരു കപ്പ് പച്ച മുളക്-8 തക്കാളി കഷണങ്ങളാക്കിയത്-1 കറിവേപ്പില-ഒരു തണ്ട് ഇഞ്ചി ചെറുതായി അരിഞ്ഞത്-ഒരു വലിയ കഷ്ണം 3.കുരുമുളക്-5 തേങ്ങചിരവിയത്-ഒരുകപ്പ് ഗ്രാമ്പൂ-6 പട്ട- 3കഷണം വലിയചീരകം-കാല്‍ ടീസ്പൂണ്‍ മല്ലി-അര ടീസ്പൂണ്‍ 4.ഉപ്പ്-പാകത്തിന് മഞ്ഞള്‍ പൊടി-പാകത്തിന് വെളിച്ചെണ്ണ-അരകപ്പ് പാചകരീതി- രണ്ടാമത്തെ ചേരുവകള്‍ വെളിച്ചെണ്ണയില്‍ വഴറ്റി അതും മഞ്ഞള്പൊ.ടി ഉപ്പ് എന്നിവയും കോഴിയില്‍ ചേര്ത്ത് വേവിക്കുക.മൂന്നാമത്തെ ചേരുവകള്‍ മയത്തല്‍ വേവിച്ചെടുക്കണം കോഴി വെന്ത് വരുമ്പോള്‍ മസാലചേര്ക്കപണം. വെന്തതിന് ശേഷം ചൂടോടെ ഉപയോഗിക്കണം.