Skip to main content

Nadan Beef Curry

ബീഫ് കറി ഇനി നാടന്‍ രീതിയില്‍ തന്നെ ഉണ്ടാക്കി നോക്കാം.




നാടന്‍ ബീഫ് കറി

ആവശ്യമായവ:

ബീഫ് - 1 കിലോ
സവാള ഇടത്തരം - രണ്ട്
കുഞ്ഞുള്ളി – ½ കപ്പ്‌
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി – 8-10
പച്ചമുളക് -3
വറ്റല്‍ മുളക് - 8 – 10
കുരുമുളക് - 1 tsp
മല്ലി - 3 tbsp
(മുളകും മല്ലിയും കുരുമുളകും ചൂടാക്കി പൊടിച്ചു എടുക്കുക.)
മഞ്ഞള്‍പ്പൊടി – ½ tsp
ഗരം മസാല - 1 tbsp ; വീട്ടില്‍ ഉണ്ടാക്കി ചേര്‍ക്കുന്നതാണ് നല്ലത്

ഗരം മസാല തയ്യാറാക്കുന്ന വിധം ;
കറുകപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - അഞ്ചു എണ്ണം
ഏലയ്ക്ക - 5എണ്ണം
ജാതിപത്രി - ഒരു ചെറിയ കഷണം
പെരുംജീരകം - ഒന്നര ടേബിള്‍ സ്പൂണ്‍
കുരുമുളക് - അര ടേബിള്‍ സ്പൂണ്‍
തക്കോലം - ഒന്ന്
മല്ലി - രണ്ടര ടേബിള്‍ സ്പൂണ്‍.ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.

തേങ്ങാക്കൊത്ത് – ¼ കപ്പ്‌
കറിവേപ്പില - 2-3 കതിര്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം :

ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്ത്ത് ഒരു കണ്ണാപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് , വേവിയ്ക്കുക (1 കിലോ ബീഫ് ആണെങ്കില്‍ അര കപ്പു വെള്ളം മതി ) 4 – 5 വിസില്‍ മതി. ഇനി ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച്‌ തേങ്ങാക്കൊത്ത് ചേര്ത്ത്, വഴറ്റിയ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്ത്ത് ഇളക്ക്കുക. വയണയില ഉണ്ടെങ്കില്‍ ഒരെണ്ണം ഇതില്‍ ഇട്ടേക്കു,നല്ല മണം കിട്ടും. .അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു വാങ്ങുന്നതിന് മുന്നേ ഒരു നുള്ള് ഗരം മസാല കൂടി ചേര്‍ത്ത് വാങ്ങണം.ബീഫ് കറി തയ്യാര്‍.

Comments

Popular posts from this blog

ചിക്കൻ സമൂസ .

ആവശ്യം ഉള്ള സാധങ്ങൾ . 1. ചിക്കൻ 5 പീസ്‌ 2. സവാള 2 എണ്ണം 3. പച്ചമുളക് 2 4. മല്ലിയില കുറച്ച 5. വെളുത്തുള്ളി 7 അല്ലി 6. ഇഞ്ചി ചെറിയ കഷ്ണം 7.ഉപ്പ് ആവശ്യത്തിനു 8.മഞ്ഞൾ പൊടി കുറച്ച് 9.കുരുമുളക് പൊടി 10. ഓയിൽ 11. സമൂസ ഷീറ്റ് ഉണ്ടാ ക്കുന്ന വിധം ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മ്മിക്സിയിൽ അടിച്ചു എടുക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് 3 tsp ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക . സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ്‌ അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ

ചിക്കു ഷേക്ക്‌

ചേരുവകള്‍ 1.ചിക്കു (സപ്പോട്ട) - 2 എണ്ണം നന്നായി പഴുത്തത്  2.ചെറുപഴം - 1 എണ്ണം 3.പാല്‍ - 2 ഗ്ലാസ്‌ 4.തേന്‍ - 1 ടേബിള്സ്പൂ്ണ്‍ 5.വാനില എസ്സെന്സ് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.വാനില എസ്സെന്സിലനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്ത്താ ലും നന്നായിരിക്കും.

ചിക്കന്‍ ചാപ്

*ചിക്കന്‍-അരക്കിലോ *സവാള-4  *വെളുത്തുള്ളി-8  *പച്ചമുളക്-4 *തൈര്-1 കപ്പ് *മുളകുപൊടി-2 ടീസ്പൂണ്‍ *ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍ *ജാതിയ്ക്ക പോടിച്ചത്-1 ടീസ്പൂണ്‍ *തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍ *എണ്ണ- *ഉപ്പ് 1.ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക. 2. പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ അരച്ചതും ബാക്കിയെല്ലാ മസാലകളും തൈരില്‍ കലര്ത്തി ഇതില്‍ നിന്നും പകുതി ചിക്കനില്‍ പുരട്ടി വയ്ക്കണം. 1 മണിക്കൂര്‍ വയ്ക്കുക. 3.ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് അല്പംറ മൊരിയുന്നതു വരെ ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് മസാല ചേര്ത്തി ളക്കണം. 4.ഇതില്‍ പാകത്തിനു വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിയ്ക്കുക. ചാറ് കുറുകി ചിക്കനില്‍ പിടിയ്ക്കുന്നതു വരെ വയ്ക്കണം.