Skip to main content

Mutton Curry

നാടന്‍ മട്ടന്‍ കറി



മട്ടന്‍ എല്ലാവര്‍ക്കും കഴിയ്ക്കുവാന്‍ ഇഷ്ടമാണെങ്കിലും അതിന്‍റെ ഉളുമ്പ് മണം ഓര്‍ത്താണ് മടിയ്ക്കുന്നത്.
ഞാന്‍ ഒരു ടിപ് പറഞ്ഞു തരാം.മട്ടന്‍റെ ഉളുമ്പ് മണം മാറ്റുവാന്‍ രണ്ടു കഷണം കുടംപുളി ഇട്ടു കഴുകിയാല്‍ മതി.

ആവശ്യമുള്ളവ :

മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ
സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
കുഞ്ഞുള്ളി - 10 ( അരിഞ്ഞത്)
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - ഒരു വലിയ കഷണം
വെളുത്തുള്ളി - പത്തു അല്ലി
പച്ച മുളക് (രണ്ടായി കീറിയത്) - 2-3 എണ്ണം
മുളകുപൊടി -1 ടേബിൾ സ്പൂണ്‍
മല്ലിപ്പൊടി -- 2 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി – ½ ടീസ്പൂണ്‍
മഞ്ഞപ്പൊടി - ½ ടീസ്പൂണ്‍
ഗരംമസാലപ്പൊടി : 1 ടേബിള്‍സ്പൂണ്‍( കറുവപ്പട്ട 2 ചെറിയ കഷണം , ഗ്രാമ്പു 4 ,പെരുംജീരകം ഒരു നുള്ള് , ഏലയ്ക്ക 4 ,വയണയില 1, ഇവ ചൂടാക്കി പൊടിചെടുത്തത്.....)
കറിവേപ്പില - 2 കതിര്‍
മല്ലിയില - കുറച്ച്
കടുക് , എണ്ണ ,ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം:


മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പുരട്ടി ഒരുകണ്ണാപ്പയില്‍( colander)വെള്ളം വാലാന്‍ വെയ്ക്കുക.
മട്ടന്‍ പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക.(ഒരു നുള്ള് കുരുമുളകും ഒരു നുള്ള് ഉപ്പും കൂടി ചേര്ക്കാം )

ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി ചതയ്ക്കുക.
ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും താളിയ്ക്കുക.ഇഞ്ചി ,വെളുത്തുള്ളി എന്നിവ ചതച്ചതും സവാള അരിഞ്ഞതും കുഞ്ഞുള്ളിയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേര്‍ക്കുക, നല്ല പോലെ വയട്ടിയതിനു ശേഷം ഗരം മസാലയും ചേര്‍ത്തു മൂപ്പിക്കുക.ഇനി മട്ടന്‍ ചേര്‍ക്കുക .മട്ടനില്‍ മസാലകള്‍ എല്ലാം നന്നായി പിടിക്കാനായി നല്ലത് പോലെ ഇളക്കുക, എന്നിട്ട് കുരുമുളക് പൊടി ചേര്‍ക്കുക, ആവശ്യത്തിന്‌ ചൂട് വെള്ളവും ഉപ്പും ചേര്‍ക്കുക. അടച്ചു വെച്ച് വേവിയ്ക്കുക...നല്ല പോലെ വെന്തതിനു ശേഷം വാങ്ങി മല്ലിയില ഉപയോഗിച്ച് അലങ്കരിക്കുക.എരിവു ഇഷ്ടമുള്ളവര്‍ക്ക് ഒരു നുള്ള് കുരുമുളക് പൊടി മുകളില്‍ വിതറാം..
നല്ല നാടന്‍ മട്ടന്‍ കറി തയ്യാര്‍.

(എരിവു ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.മുഅല്കും മല്ലിയും കുരുമുളകും വീട്ടില്‍ ചൂടാക്കി പൊടിച്ചു വെച്ചിരിയ്ക്കുന്നതാണ് ചേര്‍ക്കേണ്ടത്.)

Comments

Post a Comment

Popular posts from this blog

Nadan Beef Fry (നാടന്‍ ബീഫ് ഫ്രൈ)

ആവശ്യമായവ: ബീഫ് - 1 കിലോ സവാള ഇടത്തരം - രണ്ട് കുഞ്ഞുള്ളി – ½ കപ്പ്‌ ഇഞ്ചി - ഒരു വലിയ കഷണം വെളുത്തുള്ളി – 8-10 അല്ലി പച്ചമുളക് - 3 എണ്ണം മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി - 2ടേബിള്‍ സ്പൂണ്‍ കുരുമുളക്പൊടി - ½ - 1 tsp ഗരം മസാല - 1ടേബിള്‍ സ്പൂണ്‍ (ഗരം മസാല തയ്യാറാക്കുന്ന വിധം ; കറുകപ്പട്ട - ഒരു ചെറിയ കഷണം ഗ്രാമ്പൂ - അഞ്ചു എണ്ണം ഏലയ്ക്ക - 5എണ്ണം ജാതിപത്രി - ഒരു ചെറിയ കഷണം പെരുംജീരകം - ഒന്നര ടേബിള്‍ സ്പൂണ്‍ കുരുമുളക് - അര ടേബിള്‍ സ്പൂണ്‍ തക്കോലം - ഒന്ന് മല്ലി - രണ്ടര ടേബിള്‍ സ്പൂണ്‍.ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.) മാര്‍ക്കറ്റില്‍ കിട്ടുന്ന ഗരം മസാലയും ചേര്‍ക്കാം .പക്ഷെ നമ്മള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ ഹോ ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. മഞ്ഞള്പ്പൊടി – ½ടീസ്പൂണ്‍ തേങ്ങാക്കൊത്ത് - 1/2 കപ്പ്‌ കറിവേപ്പില - 2 തണ്ട് ഉപ്പ്,കടുക്,എണ്ണ -ആവശ്യത്തിന് ചെയ്യേണ്ട വിധം : ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്‍പം മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് ഒരു കണ്ണാപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിന...

ചിക്കൻ സമൂസ .

ആവശ്യം ഉള്ള സാധങ്ങൾ . 1. ചിക്കൻ 5 പീസ്‌ 2. സവാള 2 എണ്ണം 3. പച്ചമുളക് 2 4. മല്ലിയില കുറച്ച 5. വെളുത്തുള്ളി 7 അല്ലി 6. ഇഞ്ചി ചെറിയ കഷ്ണം 7.ഉപ്പ് ആവശ്യത്തിനു 8.മഞ്ഞൾ പൊടി കുറച്ച് 9.കുരുമുളക് പൊടി 10. ഓയിൽ 11. സമൂസ ഷീറ്റ് ഉണ്ടാ ക്കുന്ന വിധം ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മ്മിക്സിയിൽ അടിച്ചു എടുക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് 3 tsp ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക . സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ്‌ അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ

Beef Cutlet

ബീഫ് കട്ട്‌ലറ്റ് ....... സ്വാദിഷ്ടമായ കട്ട്‌ ലറ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കു.അതിനു കുറെ കാര്യങ്ങള്‍ അറിയണം .ബീഫ് കൂടുതലും , ഉരുളക്കിഴങ്ങും സവാളയും കുറഞ്ഞും പോയാല്‍ രുചി കിട്ടില്ല.ആവശ്യത്തിനു ഉരുളക്കിഴങ്ങ് ചേര്ക്കണം.ഉരുളക്കിഴങ്ങ് ഒരളവില്‍ കൂടി പോയാല്‍ ഉരുട്ടുവാന്‍ പ്രയാസമാണ് താനും.ഉപ്പ് പാകത്തിന് ആയിരിക്കണം. സവാള ,ഇഞ്ചി, പച്ചമുളക് എന്നിവ ചോപ്പെര്‍ ഉപയോഗിച്ച് അരിയുന്നതാകും കട്ട്‌ ലറ്റിന് നല്ല ത്. കട്ട്‌ ലറ്റിന്റെ അകം നന്നായി വേവണം, തീയ് കൂട്ടി ഇടരുത് . രുചിയില്‍ ആണ് കാര്യം എങ്കിലും കട്ട്‌ ലറ്റിന്റെ ആകൃതി ,നിറം ഇവ കൂടി നന്നായി വരണം.ഇന്ന് ആകൃതി ശെരിയാക്കാന്‍ ലവ് ,ഓവല്‍ , സ്റ്റാര്‍ തുടങ്ങിയ ആകൃതിയിലുള്ള ഫ്രെയിം വാങ്ങാന്‍ കിട്ടും.അല്ലെങ്കില്‍ ടേബിള്‍ സ്പൂണിനേക്കാള്‍ അല്പം കൂടി വലിയ സ്പൂണ്‍ ഉപയോഗിച്ചാല്‍ ഓവല്‍ ആകൃതി കിട്ടും.,വട്ടത്തിലും ഉണ്ടാക്കാം.അല്പം ക്ഷമയോടെ ചെയ്‌താല്‍ നല്ല ഒരു ആകൃതി കിട്ടും, കഴിവതും ബ്രെഡ്‌ പൊടി രണ്ടു കയ്യിലും ആക്കാതെ വൃത്തിയായി ചെയ്യുക, പൊടിയൊന്നും എണ്ണയില്‍ വീഴാതെ നോക്കണം.അല്ലെങ്കില്‍ കട്ട്‌ ലറ്റില്‍ പറ്റി പിടിച്ചു അവിടെയും ഇവിടെയും കരിഞ്ഞ പോലെ കാണും......