ആവശ്യമായവ:
ബീഫ് - 1 കിലോ
സവാള ഇടത്തരം - രണ്ട്
കുഞ്ഞുള്ളി – ½ കപ്പ്
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി – 8-10 അല്ലി
പച്ചമുളക് - 3 എണ്ണം
മുളക്‌പൊടി - 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2ടേബിള്‍ സ്പൂണ്‍
കുരുമുളക്പൊടി - ½ - 1 tsp
ഗരം മസാല - 1ടേബിള്‍ സ്പൂണ്‍
(ഗരം മസാല തയ്യാറാക്കുന്ന വിധം ;
കറുകപ്പട്ട - ഒരു ചെറിയ കഷണം
ഗ്രാമ്പൂ - അഞ്ചു എണ്ണം
ഏലയ്ക്ക - 5എണ്ണം
ജാതിപത്രി - ഒരു ചെറിയ കഷണം
പെരുംജീരകം - ഒന്നര ടേബിള്‍ സ്പൂണ്‍
കുരുമുളക് - അര ടേബിള്‍ സ്പൂണ്‍
തക്കോലം - ഒന്ന്
മല്ലി - രണ്ടര ടേബിള്‍ സ്പൂണ്‍.ഇവ ചൂടാക്കി മിക്സറില്‍ പൊടിച്ചു എടുക്കുക.)
മാര്‍ക്കറ്റില്‍ കിട്ടുന്ന ഗരം മസാലയും ചേര്‍ക്കാം .പക്ഷെ നമ്മള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ ഹോ ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്.
മഞ്ഞള്പ്പൊടി – ½ടീസ്പൂണ്‍
തേങ്ങാക്കൊത്ത് - 1/2 കപ്പ്
കറിവേപ്പില - 2 തണ്ട്
ഉപ്പ്,കടുക്,എണ്ണ -ആവശ്യത്തിന്
ചെയ്യേണ്ട വിധം :
ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്‍പം മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് ഒരു കണ്ണാപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക. അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് (1 കിലോ / 1/2 കപ്പു വെള്ളം ) നല്ല ബീഫ് ആണെങ്കില്‍ 4-5 വിസില്‍ മതി, അല്ലെങ്കില്‍ 6-7 വേണം. ) വേവിക്കുക.
ഒരു ചീനച്ചട്ടിയില്‍/പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് വഴറ്റി ശേഷം അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു ആവശ്യത്തിനു ചൂടു വെള്ളമൊഴിച്ച് വേവിച്ച ബീഫും കൂടി ചേര്‍ത്ത് ഇളക്കുക. .ഇളക്കി ഇളക്കി നന്നായി വെള്ളം വറ്റിച്ചു എടുക്കണം....വെള്ളം വറ്റുന്തോറും മസാലയെല്ലാം നല്ലതായി ബീഫില്‍ പിടിയ്ക്കും.നന്നായി ഫ്രൈ ആകാന്‍കുറച്ചു സമയം വേണം .അടിയ്ക്ക് പിടിക്കാതെ ആവശ്യത്തിനു എണ്ണ ഒഴിച്ച് ഇടയ്ക്കിടെ ഇളക്കി കൊടുക്കണം..എണ്ണ അല്പം കൂടുതല്‍ ചേര്‍ക്കേണ്ടി വരും നല്ല ഫ്രൈ ആക്കണമെങ്കില്‍..
ഇനി ആണ് ബീഫ് ഫ്രൈ എങ്ങനെ രുചി കൂട്ടാമെന്നു നോക്കേണ്ടത്, ഫ്രൈ ആയി കൊണ്ടിരിക്കുമ്പോള്‍ ഒരു നുള്ള് കുരുമുളക് വിതറി ചേര്‍ക്കുക. രണ്ടു മൂന്നു കഷണം വെളുത്തുള്ളി ചതച്ചതും ചേര്‍ക്കണം.,ഒരു പ്രത്യേക മണം ആയിരിക്കും..,ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്തു കൊള്ളൂ .. വാങ്ങാറാകുമ്പോള്‍ ഒരു നുള്ള് പെരുംജീരകം ചേര്‍ക്കണം...ഇങ്ങനെ തന്നെ ചെയ്തു നോക്കു,തകര്‍പ്പന്‍ ബീഫ് ഫ്രൈ ആണെന്ന് നിങ്ങള്‍ പറയും......
.ഒരു സവാള അരിഞ്ഞു അലങ്കരിക്കാം .
നമ്മള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ ഹോ ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്.
(പ്രധാന കാര്യം മുളകും മല്ലിയും പൊടികള്‍ ചേര്‍ക്കുന്നതിനു പകരം തനി നാടന്‍ രുചി കിട്ടണം എങ്കില്‍
വറ്റല്‍ മുളക് - 8 – 10 എണ്ണം
കുരുമുളക് - 1 ടീസ്പൂണ്‍
മല്ലി - 3 ടേബിള്‍സ്പൂണ്‍
മുളകും മല്ലിയും കുരുമുളകും ചൂടാക്കി പൊടിച്ചു എടുക്കുക.)

Some of the things & kitchen essentials I use while making pickles around my kitchen.
ReplyDelete