Skip to main content

കരിമീൻ വാഴഇലയിൽ പൊള്ളിച്ചത് !!!



കരിമീന്‍-1 കിലോ
ചില്ലി പൌഡര്‍-1 ½ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിനു
മസാല
ചെറിയ ഉള്ളി-200 ഗ്രാം
പച്ച മുളഗ്-4 എണ്ണം
ഇഞ്ചി -1 കഷ്ണം
വെളുതുളി-2 എണ്ണം
തകാളി-2 എണ്ണം
പുളി-
മുളക് പൊടി-2 സ്പൂണ്‍
മല്ലി പൊടി-1 സ്പൂണ്‍
മഞ്ഞള്‍ പൊടി-1/2 സ്പൂണ്‍
ഉലുവ പൊടി-1/2 സ്പൂണ്‍
കുരുമുളക് പൊടി-1 സ്പൂണ്‍
ഉപ്പ്-ആവശ്യത്തിനു
വെളിച്ചെണ്ണ- ആവശ്യത്തിനു
കറിവേപ്പില.
കരിമീന്‍ പൊതിയാന്‍
വാഴഇല
ആദ്യമായി കരിമീന്‍ കഴുകി അതില്‍ കുറച്ചു ചില്ലി പൊടി,ഉപ്പ് എന്നിവ ചേര്ത്ത് പുരട്ടി അരമണിക്കൂറ വയ്കണം.
ചെറിയ ഉള്ളി, പച്ച മുളക് , ഇഞ്ചി ,വെളുത്തുള്ളി, തകാളി, ചില്ലി പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, ഉലുവ പൊടി, കുരുമുളക് പൊടി, ഉപ്പ് ഇതെല്ലാം അരചെടുകണം.ഒരു പാനില്‍ എണ്ണ ചുടാകുമ്പോള്‍ അതിലോട്ടു അരച്ചു വച്ചിരിക്കുന്ന മസാല വഴറ്റണം.വഴറ്റുമ്പോള്‍ എണ്ണ ഇടയ്ക് വേണമെങ്കില്‍ ചെര്കം.പുളി പിഴിഞ്ഞ് ഇതിലോട്ടു ഒഴികണം.ഉപ്പ് പാകത്തിനു ചെര്കണം.മസാല നനായി വഴറ്റി എടുകണം (പച്ച മണം മാറി നനായി വഴറ്റി എടുകണം.20-25 min).
ഒരു പാനില്‍ എണ്ണ ഒഴിച്ച് പുരട്ടി വച്ചിരിക്കുന്ന മീന്‍ ഫ്രൈ ചെയണം. വഴയില തീയില്‍ കാണിച്ചു ചെറുതായി വാട്ടി എടുകണം.അതിലോട്ടു മസാല ഒരു സ്പൂണ്‍ നനായി പരത്തണം.അതിനു മുകളില്‍ ഒരു കഷണം തക്കാളി , ഒരു ഇതൾ കറി വെപില ഇടണം.അതിനു മുകളില്‍ ഒരു കഷണം വറുത്ത കരിമീന്‍ വയ്കണം.ഒരു സ്പൂണ്‍ മസാല വീണ്ടും കരിമീന്‍ മുകളില്‍ തെയ്കണം.അതിനു ശേഷം നനായി വാഴയില പൊതിയണം.എല്ലാ കരിമീനും ഇതു പോലെ ചെയണം.
ഒരു പാനില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് പൊതിഞ്ഞു വച്ചിരിക്കുന്ന കരിമീന്‍ തിരിച്ചും മറിച്ചും എടുകണം. വാഴയില ചെറുതായി ചുമന്ന കളര്‍ വരുമ്പോള്‍ പാനില്‍ നിനും മാറ്റി കഴികാം.

Comments

Popular posts from this blog

ചിക്കൻ സമൂസ .

ആവശ്യം ഉള്ള സാധങ്ങൾ . 1. ചിക്കൻ 5 പീസ്‌ 2. സവാള 2 എണ്ണം 3. പച്ചമുളക് 2 4. മല്ലിയില കുറച്ച 5. വെളുത്തുള്ളി 7 അല്ലി 6. ഇഞ്ചി ചെറിയ കഷ്ണം 7.ഉപ്പ് ആവശ്യത്തിനു 8.മഞ്ഞൾ പൊടി കുറച്ച് 9.കുരുമുളക് പൊടി 10. ഓയിൽ 11. സമൂസ ഷീറ്റ് ഉണ്ടാ ക്കുന്ന വിധം ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മ്മിക്സിയിൽ അടിച്ചു എടുക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് 3 tsp ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക . സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ്‌ അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ

ചിക്കു ഷേക്ക്‌

ചേരുവകള്‍ 1.ചിക്കു (സപ്പോട്ട) - 2 എണ്ണം നന്നായി പഴുത്തത്  2.ചെറുപഴം - 1 എണ്ണം 3.പാല്‍ - 2 ഗ്ലാസ്‌ 4.തേന്‍ - 1 ടേബിള്സ്പൂ്ണ്‍ 5.വാനില എസ്സെന്സ് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.വാനില എസ്സെന്സിലനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്ത്താ ലും നന്നായിരിക്കും.

ചിക്കന്‍ ചാപ്

*ചിക്കന്‍-അരക്കിലോ *സവാള-4  *വെളുത്തുള്ളി-8  *പച്ചമുളക്-4 *തൈര്-1 കപ്പ് *മുളകുപൊടി-2 ടീസ്പൂണ്‍ *ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍ *ജാതിയ്ക്ക പോടിച്ചത്-1 ടീസ്പൂണ്‍ *തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍ *എണ്ണ- *ഉപ്പ് 1.ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക. 2. പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ അരച്ചതും ബാക്കിയെല്ലാ മസാലകളും തൈരില്‍ കലര്ത്തി ഇതില്‍ നിന്നും പകുതി ചിക്കനില്‍ പുരട്ടി വയ്ക്കണം. 1 മണിക്കൂര്‍ വയ്ക്കുക. 3.ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് അല്പംറ മൊരിയുന്നതു വരെ ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് മസാല ചേര്ത്തി ളക്കണം. 4.ഇതില്‍ പാകത്തിനു വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിയ്ക്കുക. ചാറ് കുറുകി ചിക്കനില്‍ പിടിയ്ക്കുന്നതു വരെ വയ്ക്കണം.