Skip to main content

ഇലയട

elayada

ആവശ്യമുള്ള സാധനങ്ങള്‍:,,,,,,,,,,
ശര്‍ക്കര : അരക്കിലോ
തേങ്ങ ചിരകിയത് : 3 മുറി
നേന്ത്രപ്പഴം : 3-4 എണ്ണം (നന്നായി പഴുത്തത്)
ഏലയ്ക്കാപ്പൊടി : 2 സ്പൂണ്‍
ചുക്കുപൊടി : 1 ചെറിയ സ്പൂണ്‍
അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല)
നെയ്യ് : 2 സ്പൂണ്‍
വാഴയില : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:,,,,,,,,,
ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്‍ തേങ്ങ ചിരകിയതും നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും ചേര്ത്ത്ു അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമാ‍യിരിക്കണം. അല്ലെങ്കില്‍ കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്‍ വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്‍ വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്ത്തിിളക്കുക. വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി കീറിയെടുത്ത് തീയ്ക്കു മുകളില്‍ പിടിച്ച് ഒന്നു ചെറുതായി വാട്ടിവയ്ക്കുക.
ഇനി, അരിപ്പൊടി നെയ്യും വെള്ളവും ചേര്ത്ത്യ കട്ടിയായി കലക്കുക. (ഏതാണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്‍).ഓരോ കയില്‍ അരിമാവ് ഇലക്കഷ്ണങ്ങളുടെ നടുക്ക് ഒഴിയ്ക്കുക.
ഇലക്കഷ്ണം എടുത്ത് നിവര്ത്തി പിടിയ്ക്കുമ്പോള്‍(പത്രം നിവര്ത്തിു പിടിയ്ക്കുന്നതുപോലെ) മാവ് സാവധാനം ഒഴുകിപ്പരക്കുന്നത് കാണാം(വളരെ സാവധാനം മാത്രം ഒഴുകുന്നവിധത്തിലായിരിക്കണംഅരിമാവിന്റെ പരുവം.വെള്ളം കൂടിപ്പോയാല്‍ വല്ലാതെ കനം കുറയുമെന്നു മാത്രമല്ല, ഇല മടക്കുമ്പോള്‍ മാവ് പുറത്തേയ്ക്ക് വരുകയും ചെയ്യും) .മാവ് എല്ലാ വശത്തേയ്ക്കും ഒരുപോലെ ഒഴുകിപ്പരക്കാനായി ഇലക്കഷ്ണത്തിന്റെ വശങ്ങള്‍ മാറ്റിമാറ്റി പിടിയ്ക്കുക. എല്ലാ ഇലക്കഷ്ണങ്ങളും ഇങ്ങനെ തയ്യാറാക്കിയതിനുശേഷം ഓരൊന്നിലും പകുതി ഭാഗത്തായി കൂട്ട് നിരത്തുക
പിന്നെ ഇല പകുതിയ്ക്ക് വച്ച് മടക്കുക.രണ്ടറ്റവും മടക്കുക.തുറന്നിരിക്കുന്ന ബാക്കി വശവും കൂടി മടക്കിയാല്‍(മടക്കിയ ഭാഗം അടിയിലേയ്ക്കായി വയ്ക്കുക.അടകളെല്ലാം ഇതുപോലെ തയ്യാര്‍ ചെയ്തശേഷം കുക്കറിലോ ഇഡ്ഡ്ലലി പാത്രത്തിലോ അടുക്കി വച്ച് ആവിയില്‍ വേവിച്ചെടുക്കുക.അടുക്കുമ്പോള്‍ ആവി എല്ലായിടത്തും എത്തുന്ന വിധത്തില്‍ ഇട വിട്ടു വേണം വയ്ക്കാന്‍. വല്ലാതെ തിക്കി വയ്ക്കരുത്.

Comments

Popular posts from this blog

ചിക്കൻ സമൂസ .

ആവശ്യം ഉള്ള സാധങ്ങൾ . 1. ചിക്കൻ 5 പീസ്‌ 2. സവാള 2 എണ്ണം 3. പച്ചമുളക് 2 4. മല്ലിയില കുറച്ച 5. വെളുത്തുള്ളി 7 അല്ലി 6. ഇഞ്ചി ചെറിയ കഷ്ണം 7.ഉപ്പ് ആവശ്യത്തിനു 8.മഞ്ഞൾ പൊടി കുറച്ച് 9.കുരുമുളക് പൊടി 10. ഓയിൽ 11. സമൂസ ഷീറ്റ് ഉണ്ടാ ക്കുന്ന വിധം ചിക്കൻ ഉപ്പ് മഞ്ഞൾ കുരുമുളക് boil ചെയ്യുക .വേവിച്ച ചിക്കൻ എല്ലു മാറ്റി മ്മിക്സിയിൽ അടിച്ചു എടുക്കുക ..ഒരു പാൻ അടുപ്പിൽ വെച്ച് 3 tsp ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് ചേര്ത് ഒന്ന് വഴറ്റി അതിലേക്ക് ചെറുതായി അറിഞ്ഞു വെച്ച സവാള പച്ചമുളക് അരിഞ്ഞത് ഉപ്പ് മഞ്ഞൾ ഒരു നുള്ള് ഇട്ടു നന്നായി വഴറ്റി അതിലേക്ക് ചതച്ചു വെച്ച ചിക്കൻ ഇട്ടു അരിഞ്ഞു വെച്ച മല്ലിയില ഉം ചേര്ത് മിക്സ്‌ ചെയ്യുക . സമൂസ ഷീറ്റ് കോണ്‍ ആക്കി ee ഈമിക്സ്‌ അതിൽ 2 tsp ഇട്ട് മടക്കി എണ്ണയിൽ വറുത് കോരുക സ്വധിഷ്ട്ടമായ സമൂസ തയ്യാർ

ചിക്കു ഷേക്ക്‌

ചേരുവകള്‍ 1.ചിക്കു (സപ്പോട്ട) - 2 എണ്ണം നന്നായി പഴുത്തത്  2.ചെറുപഴം - 1 എണ്ണം 3.പാല്‍ - 2 ഗ്ലാസ്‌ 4.തേന്‍ - 1 ടേബിള്സ്പൂ്ണ്‍ 5.വാനില എസ്സെന്സ് - കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.വാനില എസ്സെന്സിലനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്ത്താ ലും നന്നായിരിക്കും.

ചിക്കന്‍ ചാപ്

*ചിക്കന്‍-അരക്കിലോ *സവാള-4  *വെളുത്തുള്ളി-8  *പച്ചമുളക്-4 *തൈര്-1 കപ്പ് *മുളകുപൊടി-2 ടീസ്പൂണ്‍ *ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍ *ജാതിയ്ക്ക പോടിച്ചത്-1 ടീസ്പൂണ്‍ *തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍ *എണ്ണ- *ഉപ്പ് 1.ചിക്കന്‍ നല്ലപോലെ കഴുകിയെടുക്കുക. 2. പച്ചമുളക്, വെളുത്തുള്ളി, സവാള എന്നിവ അരച്ചതും ബാക്കിയെല്ലാ മസാലകളും തൈരില്‍ കലര്ത്തി ഇതില്‍ നിന്നും പകുതി ചിക്കനില്‍ പുരട്ടി വയ്ക്കണം. 1 മണിക്കൂര്‍ വയ്ക്കുക. 3.ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ഇട്ട് അല്പംറ മൊരിയുന്നതു വരെ ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കണം. പിന്നീട് ഇതിലേയ്ക്ക് മസാല ചേര്ത്തി ളക്കണം. 4.ഇതില്‍ പാകത്തിനു വെള്ളമൊഴിച്ച് അടച്ചു വച്ച് വേവിയ്ക്കുക. ചാറ് കുറുകി ചിക്കനില്‍ പിടിയ്ക്കുന്നതു വരെ വയ്ക്കണം.