ആവശ്യമുള്ള സാധനങ്ങള്‍:,,,,,,,,,, ശര്‍ക്കര : അരക്കിലോ തേങ്ങ ചിരകിയത് : 3 മുറി നേന്ത്രപ്പഴം : 3-4 എണ്ണം (നന്നായി പഴുത്തത്) ഏലയ്ക്കാപ്പൊടി : 2 സ്പൂണ്‍ ചുക്കുപൊടി : 1 ചെറിയ സ്പൂണ്‍ അരിപ്പൊടി : അരക്കിലോ(കൃത്യമായ കണക്കല്ല) നെയ്യ് : 2 സ്പൂണ്‍ വാഴയില : ആവശ്യത്തിന് ഉണ്ടാക്കുന്ന വിധം:,,,,,,,,, ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വച്ച് ഉരുക്കി അരിച്ചെടുക്കുക. ഇതില്‍ തേങ്ങ ചിരകിയതും നേന്ത്രപ്പഴം ചെറുതായി നുറുക്കിയതും ചേര്ത്ത്ു അടുപ്പത്ത് വച്ച് തുടരെ ഇളക്കുക(ചുവട് കട്ടിയുള്ള പാത്രമായിരിക്കണം. അല്ലെങ്കില്‍ കരിഞ്ഞു പിടിയ്ക്കും. പണ്ട് ഉരുളിയായിരുന്നു ഉപയോഗിച്ചിരുന്നത്).കുറച്ചു നേരം കഴിയുമ്പോള്‍ വെള്ളം നന്നായി വറ്റി കൂട്ട് ഒരു കുഴഞ്ഞ പരുവത്തിലാവും. ഈ ഘട്ടത്തില്‍ വാങ്ങി വച്ച് ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്ത്തിിളക്കുക. വാഴയില തുടച്ചു വൃത്തിയാക്കി,കഷ്ണങ്ങളായി കീറിയെടുത്ത് തീയ്ക്കു മുകളില്‍ പിടിച്ച് ഒന്നു ചെറുതായി വാട്ടിവയ്ക്കുക. ഇനി, അരിപ്പൊടി നെയ്യും വെള്ളവും ചേര്ത്ത്യ കട്ടിയായി കലക്കുക. (ഏതാണ്ട് ഇഡ്ഡലി മാവിന്റെ പരുവത്തില്‍).ഓരോ കയില്‍ അരിമാവ് ഇലക്കഷ്ണങ്ങളുടെ നടുക്ക് ഒഴിയ്ക്കുക. ഇലക്കഷ്ണ...